ജാഗ്രത സമിതി

ജാഗ്രത സമിതി

സഹായി – സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ വേദി

 

 എന്താണ് ജാഗ്രത സമിതി?

സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതിനും അവരുടെ ശാരീരികവും മാനസികവും ജീവൻ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനും അവർക്കെതിരുണ്ടാകുന്ന അതിക്രമങ്ങളും അവകാശ ലംഘനങ്ങളും സാമൂഹ്യവിലക്കുകളും തടയുന്നതിനും പ്രാദേശികതലത്തിൽ നിരന്തരം ജാഗ്രതയോടെ പ്രവർത്തിക്കുന്ന കുട്ടികളുടേയും സ്ത്രീകളുടേയും സംരക്ഷണ വേദിയാണ് ജാഗ്രത സമിതി.

പരിരക്ഷാസംവിധാനം ഒരുക്കുന്നതിനായി ജാഗ്രതാസമിതികൾ പ്രദേശത്ത് തൽക്ഷണം ഇടപെടലുകൾ അത്യാവശ്യമായി വരുന്ന വിഷയങ്ങളിൽ അടിയന്തരമായി പ്രവർത്തിക്കുന്നതാണ്. വിവിധ കമ്മിറ്റികളുടെ അഭാവം ഉൾപ്പടി ഉപേക്ഷിക്കപ്പെടുന്ന കേന്ദ്രങ്ങളും സ്ഥലങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമായ നിയമപരിരക്ഷകളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നതിലും സമിതികൾ പ്രവർത്തിക്കാവുന്നതാണ്.

 ഉദ്ദേശ്യ ലക്ഷ്യങ്ങൾ

1സ്ത്രീകളെയും കുട്ടികളെയും അവകാശങ്ങൾ സംരക്ഷിക്കുകയും അവർക്ക് എതിരുണ്ടാകുന്ന ഏത് അതിക്രമത്തിനും വിവേചനത്തിനും നീതിലംഘനത്തിനും ചൂഷണത്തിനും തീരാ നിഷേധത്തിനും എതിരെ ശക്തി ഇടപെടലുകളും പരിഹാരത്തിനും വേണ്ട ക്രമീകരണം ഉറപ്പാക്കുകയും ചെയ്ക.
2സ്ത്രീകളും കുട്ടികളും കക്ഷികളായി വരുന്ന ഏത് പരാതിയും സ്വീകരിക്കുകയും അടിയന്തര ഇടപെടലുകൾ വഴിയോ സഹായസംവിധാനങ്ങൾ വഴിയോ പരിഹാരമുണ്ടാക്കുകയും ചെയ്ക.
3ജാഗ്രത സമിതിക്ക് സ്വയം പരിഹരിക്കാൻ കഴിയാത്ത പരാതികൾ, സ്ഥലങ്ങൾ എന്നിവ ജില്ലാ ജാഗ്രത സമിതി, വനിത കമ്മീഷൻ, ഇതര സർക്കാർ സംവിധാനങ്ങൾ, നിയമ സഹായ ഏജൻസികൾ എന്നിവയിലേക്ക് എത്തിക്കുകയും തുടർ‌പ്രവർത്തനങ്ങളിലൂടെ ഇതിന്‍റെ ഫലം താഴെ തലം വരെ എത്തിക്കുകയും ചെയ്ക.
4സ്ത്രീകളെയും പെൺകുട്ടികളെയും വിവിധ അവകാശ സംരക്ഷണത്തിനായി സർക്കാർ തലത്തിലുള്ള ഏജൻസികളെയും പദ്ധതികളെയും ഏകോപിപ്പിക്കുക. ഏകദേശം ഒരേ ലക്ഷ്യത്തോടെ മുന്ന് ഇതര ഏജൻസികളുടെ പ്രവർത്തനങ്ങളെ ജാഗ്രത സമിതിയുമായി ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ സാധ്യമാക്കുക.
5സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ യാതൊരുവിധ സ്ഥലങ്ങളും ഉണ്ടാകാത്ത സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
6ലക്ഷ്യ‌പ്രാപ്തിക്കായി വിവിധയിനത്തിലുള്ള കൂട്ടായ്മകൾ ഉണ്ടാക്കുകയും ജനകീയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്ക.
7ദുരുപയോഗമാകുന്ന സാഹചര്യങ്ങളുടെ സ്ത്രീ‌ശിശു പ്രവർത്തനങ്ങൾക്ക് സമൂഹവും നിരീക്ഷണവും പിന്തുണയും നൽകുക.

 ജാഗ്രത സമിതി ഘടന

ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി – ഘടന

പഞ്ചായത്തുതല സമിതിയിൽ പതിനൊന്ന് അംഗങ്ങളാണ് ഉള്ളത്.

1ചെയർ‌പേഴ്‌സൺ – ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്
2വൈസ് ചെയർ‌പേഴ്‌സൺ – വൈസ് പ്രസിഡന്‍റ്
3കൺ‌വീനർ – ഐ.സി.ഡി.എസ് സൂപ്പർ‌വൈസർ, വനിത ശിശു വികസന വകുപ്പ്
4കോ-കൺ‌വീനർ – പഞ്ചായത്ത് സെക്രട്ടറി

അംഗങ്ങൾ

1ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ‌പേഴ്‌സൺ
2അഭിഭാഷക
3സ്ഥലത്തെ പോലീസ് സ്റ്റേഷൻ ഇൻ‌സ്പെക്ടർ / സബ് ഇൻ‌സ്പെക്ടർ
4എസ്.സി / എസ്.ടി വിഭാഗത്തിലെ വനിത പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തക
5പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ
6സി.ഡി.എസ് ചെയർ‌പേഴ്‌സൺ
7വാർഡ്തല ജാഗ്രതസമിതി കൺ‌വീനർ‌മാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ

ക്ഷണിതാക്കൾ

ജില്ലാ ബാല സംരക്ഷണ സമിതി (ഡി.സി.പി.സി) പ്രതിനിധി
വിദ്യാഭ്യാസ നിർ‌വഹണ ഉദ്യോഗസ്ഥൻ

👥  എടവക ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി അംഗങ്ങൾ

ക്രമ നം.പദവിപേര്ഫോൺ നമ്പർ
1ചെയർ‌പേഴ്‌സൺ – ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്റംല ഹംസ 9526226407
2വൈസ് ചെയർ‌പേഴ്‌സൺ – വൈസ് പ്രസിഡന്‍റ്ജോണ്‍ മാത9447109682
3കൺ‌വീനർ – ഐ.സി.ഡി.എസ് സൂപ്പർ‌വൈസർഷീജ8606059912
4കോ-കൺ‌വീനർ – പഞ്ചായത്ത് സെക്രട്ടറിഷാജു എം7356799449
5ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ‌പേഴ്‌സൺഷൈജ. എം9562535070
6അഭിഭാഷക  
7പോലീസ് സ്റ്റേഷൻ ഇൻ‌സ്പെക്ടർ / സബ് ഇൻ‌സ്പെക്ടർ  
8എസ്.സി / എസ്.ടി വിഭാഗത്തിലെ വനിത പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തക  
9പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർപ്രസന്നകുമാർ 
10സി.ഡി.എസ് ചെയർ‌പേഴ്‌സൺസന്ധ്യ9544761160
11വാർഡ്തല ജാഗ്രതസമിതി കൺ‌വീനർ‌മാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ
12കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ