പഞ്ചായത്ത് ഒറ്റ നോട്ടത്തിൽ
മേപ്പാടി ഗ്രാമപഞ്ചായത്ത് ഒറ്റ നോട്ടത്തിൽ | ||
പേര് | മേപ്പാടി ഗ്രാമപഞ്ചായത്ത് | |
ഉള്‍പ്പെടുന്ന വില്ലേജുകൾ | തൃക്കൈപ്പറ്റ(ഭാഗികം),കോട്ടപ്പടി , വെളളാര്‍മല | |
ബ്ലോക്ക് | കല്‍പ്പറ്റ | |
താലൂക്ക് | വൈത്തിരി | |
ലേകസഭ മണ്ഡലം | വയനാട് | |
നിയമസഭ മണ്ഡലം | കല്‍പ്പറ്റ | |
ഉള്‍പ്പെടുന്ന വില്ലേജുകൾ | കോട്ടപ്പടി, വെള്ളാർമല, തൃക്കൈപ്പറ്റ | |
ജില്ലാ പഞ്ചായത്ത് | വയനാട് | |
വിസ്തീർണ്ണം | 125.94 ച.കി.മി | |
ജനസംഖ്യ (2011 ലെ സെൻസെസ് പ്രകാരം) | 37785 | |
ജനസാധ്രത | 300/ച.കി.മി | |
പട്ടിക ജാതി ജനസംഖ്യ | 3502 | |
പട്ടിക ജാതി കുടുംബങ്ങൾ | 901 | |
പട്ടിക വർഗ്ഗ ജനസംഖ്യ | 3577 | |
പട്ടിക വർഗ്ഗ കുടുംബങ്ങള്‍ | 1038 | |
അതിരുകള്‍ | വടക്ക്- മുട്ടിൽ പഞ്ചായത്ത് | |
തെക്ക്- മലപ്പുറം ജില്ല, കോഴിക്കോട് ജില്ല | ||
കിഴക്ക്- മൂപ്പൈനാട് പഞ്ചായത്ത്, മലപ്പുറം ജില്ല | ||
പടിഞ്ഞാറ്-കോഴിക്കോട് ജില്ല, വൈത്തിരി പഞ്ചായത്ത്, കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി | ||
ഭൂപ്രകൃതിയും പരിസ്ഥിതി സവിശേഷതകളും
സമുദ്ര നിരപ്പില്‍നിന്നും 7000 അടിയിലധികം ഉയരത്തിലാണ് മേപ്പാടി പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗത്തോളം മലനിരകളാണ്. പശ്ചിമഘട്ട മലനിരകളില്‍ പ്രധാനമായ വെള്ളരിമല ഈ പഞ്ചായത്തിലാണ്. ഭൂപ്രകൃതിയനുസരിച്ച് മലനിരകള്‍, ഉയര്‍ന്ന കുന്നിന്‍ പ്രദേശം, കുത്തനെയുള്ള ചെരിവുകള്‍, ചെറിയ മൊട്ടക്കുന്നുകള്‍, സമതലങ്ങള്‍, വയലുകള്‍, ഫലഭൂയിഷടമായ മലയടിവാരം, വന പ്രദേശങ്ങള്‍ എന്നിങ്ങനെ തരം തിരിക്കാം. ഭൂരിഭാഗം പ്രദേശങ്ങളും ചെറു കുന്നുകളും അവയ്ക്കിടയിലെ താഴ്വാരങ്ങളുമാണ്. കൃഷിക്ക് ഏറെ അനുയാജ്യമായ ഭൂപ്രകൃതിയാണ് മേപ്പാടിയുടേത്. നെടുമ്പാല, പൂത്തക്കൊല്ലി, കഡൂർ, നെല്ലിമുണ്ട, ചുളിക്ക, ചോലമല, പുത്തുമല, അട്ടമല, മുണ്ടക്കൈ, എരുമക്കൊല്ലി, ചെമ്പ്ര, കോട്ടനാട്, ഓടത്തോട്, ആനപ്പാറ തുടങ്ങിയ പ്രദേശങ്ങള്‍ തേയില തോട്ടങ്ങളാണ്. മറ്റു പ്രദേശങ്ങളില്‍ കാപ്പി, ഏലം, കുരുമുളക് തുടങ്ങിയ നാണ്യവിളകള്‍ കൃഷിചെയ്യുന്നു.
ഭൂരിഭാഗം പ്രദേശങ്ങളിലും ചുവന്ന മണ്ണാണ് കണ്ടുവരുന്നത്. അമ്ളത കൂടുതലുള്ള മണ്ണാണ്.. ഇതിനു പുറമെ പാറക്കല്ലുകള്‍, കരിമണ്ണ്, മണല്‍ കലര്‍ന്ന മണ്ണ്, കളിമണ്ണ് തുടങ്ങിയവയും കണ്ടുവരുന്നു. കരിങ്കല്‍പാറ, മണല്‍ കലര്‍ന്ന വെള്ള മണ്ണ്, വെള്ളാരംകല്ല്,കളിമണ്ണ് എന്നിവ ധാതു സമ്പത്താണ്. ലോകത്തിലെ അപൂര്‍വ്വ ഇനം സസ്യജാലങ്ങള്‍ പശ്ചിഘട്ട മലനിരകളില്‍ ഒന്നായ മണിക്കുന്ന് മലയില്‍ കണ്ടുവരുന്നു. അതുപോലെ ചെമ്പ്ര മലകളിലും മറ്റും അപൂര്‍വ്വ ഇനം സസ്യജാലങ്ങള്‍ കാണം
പുത്തൂര്‍വയല്‍, മാനിവയല്‍, പാലവയല്‍, ചെമ്പോത്തറവയല്‍, കോട്ടത്തറവയല്‍, ചൂരക്കുനിവയല്‍, അങ്ങാടിവയല്‍, കുഴിവയല്‍,തൃക്കൈപ്പറ്റ എടത്തില്‍ വയല്‍,ചേപ്പോട്ടുവയല്‍, മണലോത്തുവയല്‍, പാറക്കാംവയല്‍, കരവീട് വയല്‍ എന്നീ പ്രദേശങ്ങള്‍ ഒരുകാലത്ത് മേപ്പാടിയുടെ നെല്ലറകളായിരുന്നു. നെല്‍കൃഷി ആദായകരമല്ലാതെ വന്നതോടെ അവിടങ്ങളൊക്കെ നികത്തി മറ്റു കൃഷികളിലേക്കും കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിലേക്കും മാറി. ഇന്നിപ്പോള്‍ തൃക്കൈപ്പറ്റ, ചൂരിക്കുനിവയല്‍, ചെമ്പോത്തറവയല്‍, കോട്ടത്തറവയല്‍ എന്നിവിടങ്ങളില്‍ മാത്രമാണ് അല്‍പ്പമെങ്കിലും നെല്‍കൃഷിയുള്ളത്. മേപ്പാടി പഞ്ചായത്തിന്‍റെ പല പ്രദേശങ്ങളും പരിസ്ഥിരി ദുര്‍ബല പ്രദേശമായി കണ്ടെത്തിയിട്ടുണ്ട്.
പൊതുവെ ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ശക്തമായ മഴ ലഭിക്കാറുള്ളത്. തുലാവര്‍ഷവും മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ലഭിക്കുന്ന വേനല്‍മഴയും ആശ്വാസം നല്‍കാറുണ്ട്. നവംബര്‍,ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് കൂടുതല്‍ ശൈത്യം അനുഭവപ്പെടുന്നത്. മലനിരകളെ ആവരണം ചെയ്ത് നില്‍ക്കുന്ന കോടമഞ്ഞ് ഏവരുടെയും മനം കുളിര്‍പ്പിക്കും. എന്നാല്‍ സമീപ കാലത്തായി കാലാവസ്ഥ വ്യതിയാനം പ്രകടമാണ്. തിരിമുറിയാത്ത മഴയും മഞ്ഞും തണുപ്പും ഉണ്ടായിരുന്ന കാലാവസ്ഥയില്‍നിന്നും വരണ്ട കാലാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. വയനാടിന്റെ പ്രത്യേകതയായ നൂല്‍മഴയും കോടമഞ്ഞും തണുപ്പും നമുക്ക് തിരികെ കൊണ്ടുവരണം. മരങ്ങള്‍ നട്ടുപിടിപ്പിച്ച് കാര്‍ബണ്‍ സന്തുലിതമാക്കണം.
മേപ്പാടി പഞ്ചായത്ത് കബനി, ചാലിയാര്‍ എന്നിങ്ങനെ രണ്ട് നീര്‍ത്തട പ്രദേശങ്ങളാണ്. 1,2,3,4, 15,16,17,18,19,20,21,22 വാര്‍ഡുകളും 5,6,7 വാര്‍ഡുകളുടെ കുറെ ഭാഗവും കബനി നീര്‍ത്തട പ്രദേശമാണ്. ഈ പ്രദേശങ്ങളിലെ തോടുകളിലെയും പുഴകളിലെയും ജലം കബനി നദിയിലേക്കൊഴുകി കാവേരി നദിയില്‍ ലയിക്കുന്നു. 5,6,7 വാര്‍ഡുകളുടെ ബാക്കി ഭാഗവും 8,9,10,11,12,13,14 വാര്‍ഡുകളും ചാലിയാര്‍ നീര്‍ത്തടത്തില്‍ പെടുന്നു. ഈ പ്രദേശങ്ങളിലെ പുഴകളായ എളമ്പിലേരിപുഴ, അരണപുഴ, ചൂരല്‍മലപുഴ, കള്ളാടിപുഴ, നിലമ്പൂര്‍പുഴ എന്നിവ ചാലിയര്‍ പുഴയിലേക്കൊഴുകി അറബിക്കടലില്‍ ലയിക്കുന്നു.
ക്രമ നം. | ഇനം | വിസ്തൃതി (ഹെക്ടറില്‍) |
1 | ആകെ ഭൂവിസ്തൃതി | 12594 |
2 | വനം | 2500 |
3 | പ്ലാന്‍റേഷൻ | 2509 |
4 | കൃഷി ചെയ്യുന്ന വിസ്തൃതി | 6966 |
5 | തരിശ് ഭൂമി | 55 |
എ) | കൃഷിയോഗ്യമായത് | 15 |
6 | കാര്‍ഷികേതര ഭൂമി | 564 |
