ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു.

റംല ഹംസ

പ്രസിഡൻ്റ്

ജോണ്‍ മാത

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാധ രാമസ്വാമി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷൈജ എം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുനീറ മുഹമ്മദ് റാഫി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാജു എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കേരളത്തിൽ തന്നെ ഏറ്റവും പഴക്കമേറിയ ഗ്രാമപഞ്ചായത്തുകളിൽ ഒന്ന് എന്ന് അവകാശപ്പെടാവുന്ന മേപ്പാടി ഗ്രാമപഞ്ചായത്ത് 1935 ഏപ്രില്‍ 27ന് ബ്രീട്ടീഷ് സര്‍ക്കാരാണ് രൂപീകരിച്ചത്. കൂറ്റന്‍ മലനിരകളും അവയില്‍ നിന്നൊഴുകിവരുന്ന പുഴകളും കൊണ്ട് അനുഗ്രഹീതമായ മേപ്പാടി പഞ്ചായത്ത് 204.7 ച.കി.മീ. വിസ്തൃതിയുണ്ടായിരുന്ന പഞ്ചായത്ത് 1961ല്‍ അമ്പലവയല്‍ പഞ്ചായത്ത് രൂപീകരണവും 2000 ല്‍ മുപ്പൈനാട് പഞ്ചായത്ത് രൂപികരണവും കല്‍പ്പറ്റ മുനിസിപ്പാലിറ്റി വിപുലീകരണവും നടന്നതോടെ 125.94 ച.കി.മീ. ആയി ചുരുങ്ങി. മേപ്പാടി പഞ്ചായത്തിന്‍റെ ആദ്യ പ്രസിഡണ്ട് ടി ഇ ഹേവ് എന്ന യൂറോപ്യനായിരുന്നു. ബ്രീട്ടീഷ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത 16 അംഗ ഭരണ സമിതിയാണുണ്ടായിരുന്നത്.

കൂടുതൽ വായിക്കുക